ഓണാഘോഷം: ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ കണ്‍ട്രോള്‍റൂം സജ്ജം…

thrissur arrested

2021 ലെ ഓണാഘോഷ കാലത്ത് ജില്ലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂം സജ്ജമാക്കി. അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമും താലൂക്ക് തലത്തില്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കള്ളക്കടത്ത് വ്യാജമദ്യ നിര്‍മാണവും വിതരണവും തടയല്‍ എന്നിവയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര്‍ വഴിയും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌ട്രൈക്കിങ് ഫോഴ്‌സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അനധികൃത സ്പിരിറ്റ് സംസ്ഥാനത്തേക്ക് കടത്തുന്നതായോ കൈകാര്യം ചെയ്യുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തക്ക പ്രതിഫലം നല്‍കും. അത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവണമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രേം കൃഷ്ണ കെ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച ഏത് പരാതിയും താഴെപ്പറയുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കാം.

May_2021-2ads-icl-snowview-

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 0471-2332073. ജില്ലാ കണ്ട്രോള്‍ റൂം : 0487-2361237, 9447178060. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ മധ്യമേഖല: 9447178051.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ തൃശൂര്‍: 9447178060. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ തൃശൂര്‍: 9496002868. തൃശൂര്‍ സര്‍ക്കിള്‍ ഓഫീസ്: 0487-2327020, 9400069583. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസ്: 0480-2832800, 9400069589. വടക്കാഞ്ചേരി സര്‍ക്കിള്‍ ഓഫീസ്: 04884-232407, 9400069585. വാടാനപ്പള്ളി സര്‍ക്കിള്‍ ഓഫീസ്: 0487-2290005, 9400069587. കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഓഫീസ്: 0480-28093390, 940006959173.