
ചാവക്കാട് താലൂക്ക് ആശുപത്രി റോഡിൽ ഇന്റർലോക്ക് ടൈൽസ് വിരിക്കുന്ന പണികൾ നടക്കുന്നതിനാൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെടും. ജൂലൈ 28 മുതൽ ചാവക്കാട് – വടക്കാഞ്ചേരി റോഡിൽ നിന്ന് താലൂക്ക് ആശുപത്രി റോഡിന്റെ തുടക്കം മുതൽ കോഴിക്കുളങ്ങര അമ്പലം വരെ വാഹന ഗതാഗതം നിരോധിക്കും. താലൂക്ക് ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ ചാവക്കാട് പൊലീസ് സ്റ്റേഷനു സമീപത്തുള്ള റോഡ് വഴിയോ ചാവക്കാട് പുതുപൊന്നാനി റോഡിൽ നിന്ന് എൻ എച്ച് 66 കാറ്റാടി റോഡ് വഴിയോ തിരിച്ചു വിടുമെന്ന് ചാവക്കാട് പൊതുമരാമത്ത് റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.