നിരവധി വാഹനമോഷണ കേസുകളിൽ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല ചാച്ചി പറമ്പിൽ ശിവരാജ്(19)നെയാണ് ഒല്ലൂർ എസ്.ഐ. അനുദാസ് .കെ അറസ്റ്റ് ചെയ്തത്. കുട്ടനെല്ലൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്ത് വരവെ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടർ മോഷ്ടിച്ച് അത് ഉപയോഗിച്ചു വരികയായിരുന്നു. മരത്താക്കരയിലെ ഒരു വീട്ടിൽ നിന്നും, കുട്ടനെല്ലൂരിലെ ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തുനിന്നുമായി ഇതിനുമുമ്പ് രണ്ട് സ്കൂട്ടറുകൾ മോഷ്ടിച്ചിട്ടുള്ളതായി പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. വാഹനം മോഷ്ടിച്ച കാര്യത്തിന് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.