
കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിൽ വെള്ളിയാഴ്ച വൈദ്യുതി കണക്ഷൻ ലഭിച്ചു. വൈദ്യുതിവിതരണം തടസ്സപ്പെടാതിരിക്കുന്നതിനായി പട്ടിക്കാട് ഇലക്ട്രിക് സെക്ഷനിൽ നിന്നും പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഇലക്ട്രിക് സെക്ഷനിൽ നിന്നും വൈദ്യുതി എത്തിക്കും. കൂടാതെ കുതിരാൻ വഴി കടന്നു പോകുന്ന എ.ബി.സി. വൈദ്യുതി കേബിൾ സ്ഥാപിക്കുന്ന പണികൾ പൂർത്തിയായാൽ തുരങ്കത്തിന് വൈദ്യുതി തടസ്സം എന്ന പ്രശ്നം നേരിടേണ്ടിവരില്ല. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി 11 ലക്ഷം രൂപ നിർമാണക്കമ്പനി കെ.എസ്.ഇ.ബി.യിൽ അടച്ചിരുന്നു. കൂടാതെ 500 കെ.വി. ജനറേറ്റർ ഒന്നാമത്തെ തുരങ്കത്തിന്റെ ആവശ്യങ്ങൾക്കായി കുതിരാനിൽ സൂക്ഷിച്ചിട്ടുണ്ട്.