
തൃശ്ശൂർ: ഫിഷറീസ് വകുപ്പിന്റെ മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിലേയ്ക്ക് പരമ്പരാഗത മത്സ്യബന്ധനയാന ഉടമകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ആദ്യം അപേക്ഷിക്കുന്ന 200 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുക്കുക. 2012 ജനുവരി മുതൽ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പരമ്പരാഗത യാനങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ. പദ്ധതിയിൽ അംഗമാകുന്നതിന് യാനം ഉടമകൾ ഗുണഭോക്തൃവിഹിതം അടയ്ക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വിവരങ്ങൾക്ക് 0487 2441132.