മകൻ തൂങ്ങി മരിച്ച അതേ മരത്തിൽ അച്ഛൻ തൂങ്ങി മരിച്ചു….

എരുമപെട്ടി ( തൃശൂർ) മകൻ തൂങ്ങി മരിച്ചതറിഞ്ഞ് അഴിക്കാൻ പോയ അച്ഛൻ മനോവിഷമത്തിൽ ഇളയ മകന്‍ നോക്കി നില്‍ക്കേ അതേ മരത്തിൽ തൂങ്ങിമരിച്ചു. തൃശൂർ ഇയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബ്ബിന് സമീപം കിഴക്കൂട്ട് രാമു എന്ന ദാമോധരൻ (53), മകൻ. ശരത് (27) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് അനിയൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്തുള്ള വയലിനോട് ചേർന്നുള്ള മരത്തിൽ ശരത് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ ഓടിയെത്തി അച്ഛനെ വിവരമറിയിക്കുകയും രണ്ടു പേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ ദാമോദരൻ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു. താഴേക്ക് ചാടിയ ദാമോധരൻ മരിച്ചു.

May_2021-2ads-icl-snowview-

ഒന്നും ചെയ്യാനാവാതെ രണ്ട് മരണം കണ്ട നടുക്കത്തിൽ ആയിരുന്നു ദാമോദരൻ്റെ രണ്ടാമത്തെ മകൻ സജിത്ത്. വിവരമറിഞ്ഞ് ആളുകൾ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ്. നടപടികൾ ആരംഭിച്ചത്. മൂതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി . നാട്ടിൽ കൂലിപ്പണിക്കാരനാണ് ദാമോദരൻ. നാട്ടിൽ ടിപ്പർ ഡ്രൈവർ ആയിരുന്നു ശരത്. കൊവിഡിൽ തൊഴിൽ നഷ്ടപെട്ടതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു ശരത് എന്ന് പറയുന്നു. അമ്മ സജിനി.