
LIC ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ പുതിയ പദ്ധതി അവതരിപ്പിച്ചു. മറ്റു മെഡി ക്ലെയിം പോളിസികൾ ഉള്ളവർക്കും ആരോഗ്യ രക്ഷക് പോളിസിയിൽ ചേരുന്നതോടെ അധിക ആനുകൂല്യങ്ങൾ നൽകുന്ന FIXED BENEFIT പദ്ധതി ആണിത്. ആശുപത്രിയിൽ കിടന്നു ചികിത്സ വേണ്ടി വരുന്ന അവസരത്തിൽ 2500 രൂപ മുതൽ 10, 000 രൂപ വരെ പ്രതി ദിന ആനുകൂല്യം തിരഞ്ഞെടുക്കാ വുന്നതാണ്.
ശസ്ത്രക്രിയകൾ വേണ്ടി വന്നാൽ പട്ടികയിൽ പെട്ട 263 ഇനങ്ങൾക്ക് പ്രതി ദിന ആനുകൂല്യത്തിന്റ 20 മുതൽ 100 മടങ്ങു വരെ സർജിക്കൽ ആനുകൂല്യവും ഉണ്ടാകും. 244 ഇനം മെഡിക്കൽ ഡേ കെയർ നടപടികൾക്ക് പ്രതി ദിന ആനുകൂല്യത്തിന്റെ 5 മടങ്ങ് തുക അധികമായി ലഭിക്കും. ഈ രണ്ടു പട്ടികകളിലും പെടാത്ത മറ്റു സർജിക്കൽ നടപടികൾക്ക് പ്രതിദിന ആനുകൂല്യത്തിന്റെ രണ്ടര മടങ്ങ് തുക ലഭിക്കും.
30 ദിവസത്തിലധികം ആശുപത്രിയിൽ ചിലവഴിക്കേണ്ടിവന്നാൽ EXTENDED BENEFIT എന്ന നിലയിൽ പ്രതി ദിന ആനുകൂല്യത്തുകയുടെ 10 മടങ്ങ് അധികമായി ലഭിക്കും. കൂടാതെ ഡെങ്കി, ന്യൂമോണിയ തുടങ്ങിയ നിശ്ചിത അസുഖങ്ങൾക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് തുകയും, പ്രതി ദിന ആനുകൂല്യ തുക ഓരോ 3 വർഷത്തിലും 15 ശതമാനം വർധിക്കുന്ന ഓട്ടോ സ്റ്റെപ്പപ്പ് എന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. കൂടാതെ ഓരോ മൂന്ന് വർഷത്തിലൊരിക്കലും ഹെൽത്ത് ചെക്കപ്പ് ആനുകൂല്യവും ലഭ്യമാണ്.
ഇൻഷുർ ചെയ്യപ്പെട്ട വ്യക്തിയുടെ കുടംബാംഗങ്ങൾക്കും മാതാപിതാക്കൾക്കും ഒറ്റ പോളിസിയിലൂടെ സംരക്ഷണം ലഭിക്കും. പോളിസി ഉടമ മരണപ്പെട്ടാൽ പോളിസിയിൽ ഉൾപ്പെട്ട മറ്റു കുടുംബാംഗങ്ങൾക്ക് 15 വർഷം വരെ പ്രീമിയം അടക്കാതെ തന്നെ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പദ്ധതിയിൽ Term Rider, അപകട ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവ കൂട്ടിച്ചേർക്കാവുന്നതാണ്.
കൊല്ലത്തു വച്ചു നടന്ന പദ്ധതി അവതരണ ചടങ്ങിൽ LIC തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർ ദീപ ശിവദാസൻ ആദ്യ പ്രൊപോസൽ സ്വീകരിച്ചു. മാർക്കറ്റിംഗ് മാനേജർ എസ്. പ്രേംകുമാർ, മാനേജർ സെയിൽസ് സക്കീർ എസ്, ബ്രാഞ്ച് മാനേജർ കേശവ് ദേവ്, അസിസ്റ്റന്റ് മാനേജർ ശരത് എന്നിവർ സംസാരിച്ചു.