
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്. ഇതോടെ കര്‍ക്കിടക മാസത്തിലെ ആനകളുടെ സുഖ ചികിത്സയ്ക്ക് ആരംഭമായി. 15 ആനകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു ആനയൂട്ട് നടതിയത്. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഗജ പൂജയും ഇത്തവണത്തെ പ്രത്യേകത ആയിരുന്നു. പുലര്‍ച്ചെ മഹാഗണപതി ഹോമത്തിന് ശേഷമാണ് ഗജ പൂജയും ആനയൂട്ടും കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അനുമതിയോടെയാണ് ചടങ്ങ് നടതിയത്. ആനയൂട്ട് നടക്കുന്ന ഇടത്തേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുനില്ല.