
രാജ്യത്ത് 12-18 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ. സൈഡസ് കാഡില വികസിപ്പിച്ച ഡിഎൻഎ വാക്സിന്റെ പരീക്ഷണം 12-18 വയസ് പ്രായപരിധിയിലുള്ളവരിൽ പൂർത്തിയായതായും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
2-18 വയസ് വരെയുള്ളവർക്കുള്ള വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഭാരത് ബയോടെകിന് അനുമതി നൽകിയിട്ടുണ്ടെന്നും അഡീഷ്ണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.