ടെക്സാസിൽ മനുഷ്യ മങ്കിപോക്സിന്റെ അപൂർവ കേസ് കണ്ടെത്തിയതായി റിപ്പോർട്ട് .നൈജീരിയയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുകയും ഇപ്പോൾ ഡാളസിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത യു.എസ് നിവാസിക്കാണ് വൈറൽ രോഗം കണ്ടെത്തിയത്. യാത്രക്കാരുമായും രോഗിയുമായി സമ്പർക്കം പുലർത്തുയവരുമായി ബന്ധപ്പെടാൻ എയർലൈൻ, സംസ്ഥാന, പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കുന്നുണ്ടെന്ന് സിഡിസി അറിയിച്ചു.
വസൂരി പോലെയുള്ള വൈറസുകളുടെ ഒരേ കുടുംബത്തിൽ പെടുന്ന മങ്കിപോക്സ് അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു വൈറൽ രോഗമാണ്, ഇത് സാധാരണയായി ഫ്ലൂ പോലുള്ള ലക്ഷണങ്ങളും ലിംഫ് നോഡുകളുടെ വീക്കവും ആണ് തുടക്കം ക്രമേണ മുഖത്തും ശരീരത്തിലും വ്യാപകമായ കുരുകൾ ആയി മാറുകയും ചെയ്യുന്നു.
നൈജീരിയ കൂടാതെ, 1970 മുതൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലും പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 2003 ൽ അമേരിക്കയിൽ ജനങ്ങളിൽ വലിയ തോതിൽ പടർന്ന് പിടിച്ചതായി സിഡിസി റിപ്പോർട്ട് ചെയ്യുന്നു.