
കുന്നംകുളം: ടൗണിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ചായക്കട ജീവനക്കാരനായ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സ്വിഫ്റ്റ്, വാഗനർ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ ചായക്കടക്കുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും ചായക്കടയിലേക്ക് കയറിപ്പോയി.