വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.

Covid-updates-thumbnail-thrissur-places

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും തീരുമാനമായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.സി കാറ്റഗറിയിലെ കടകള്‍ എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അനുവാദം നല്‍കി. ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എ,ബി,ഡി കാറ്റഗറിയിലെ കടകള്‍ ഏഴ് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും തീരുമാനമായി. ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകള്‍ ഏതാനും ചില മണിക്കൂറുകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കിയിരുന്ന മുന്‍ തീരുമാനം താത്കാലികമായി ഇല്ലാതായി.

May_2021-2ads-icl-snowview-