ഹരിത വി കുമാർ തൃശൂർ ജില്ലാ കളക്ടർ ആയി ചുമതലയേറ്റു..

തൃശൂർ ജില്ലാ കളക്ടർ ആയി ഹരിത വി കുമാർ ഇന്ന് രാവിലെ ചുമതലയേറ്റു. രണ്ടു വർഷമായി ജില്ലാ കളക്ടർ ആയിരുന്ന എസ് ഷാനവാസ് സ്ഥാനമൊഴിഞ്ഞു.

KALYAN-banner_Ads-COMMON-FB-TAG

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ. നെയ്യാറ്റിൻകരയിലെ ഇടത്തരം മലയാളി കുടുംബത്തിൽ പെട്ട വിജയകുമാർ, ചിത്ര ദമ്പതികളുടെ മകളാണ്. .