
തൃശൂർ ജില്ലാ കളക്ടർ ആയി ഹരിത വി കുമാർ ഇന്ന് രാവിലെ ചുമതലയേറ്റു. രണ്ടു വർഷമായി ജില്ലാ കളക്ടർ ആയിരുന്ന എസ് ഷാനവാസ് സ്ഥാനമൊഴിഞ്ഞു.
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ. നെയ്യാറ്റിൻകരയിലെ ഇടത്തരം മലയാളി കുടുംബത്തിൽ പെട്ട വിജയകുമാർ, ചിത്ര ദമ്പതികളുടെ മകളാണ്. .