
കോവിഡ് 19 നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിനു പുറത്തുനിന്നും വിവിധതരം കുറ്റവാളികൾ കേരളത്തിൽ എത്തുന്നതിന് സാധ്യതയുണ്ട്. 1- ബസ്സ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ പണവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും നല്ലതു പോലെ സൂക്ഷിക്കുക. 2- യാത്രകളിൽ ലഗ്ഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കുക. 3- അവ കൈമോശം വരാതിരിക്കുവാൻ ജാഗ്രത പുലർത്തുക. 4- നിങ്ങളുടെ സഹയാത്രികരെ എപ്പോഴും നിരീക്ഷിക്കുക.
5- വിവാഹങ്ങൾ, ആരാധനാസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് ബോധവാൻമാരാകുക. 6- അപരിചിതരോട് ഇടപഴകുമ്പോൾ സൂക്ഷിക്കുക. 7- മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ജാഗ്രത പുലർത്തു. 
8- നഗരത്തിലേക്ക് ഷോപ്പിങ്ങിനും മറ്റുമായി വരുന്നവർ അവരുടെ വാഹനങ്ങൾ പാർക്കിങ്ങ് ചെയ്യുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗുകളും, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും കാറുകളിലും വാഹനങ്ങളിലും സൂക്ഷിക്കരുത്.
9- ബാങ്കുകളിലും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലും പോകുന്നവർ കൈവശമുള്ള പണവും സ്വർണം മുതലായ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗുകളും പഴ്സുകളും സുരക്ഷിതമായി സൂക്ഷിക്കുക. 10- നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിച്ച് വസ്തുക്കൾ തട്ടിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക. 11- ഏതുതരത്തിലുള്ള സഹായത്തിനും കേരളാ പോലീസിനെ വിളിക്കുക. ഫോൺ : 112. 12- POL-APP കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ഉപയോഗിക്കുക.




