
വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഗുരതരാവസ്ഥയിലായ ഏലിയാമ്മയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു വരികയായിരുന്നു.
വിയ്യൂർ പവർ ഹൗസിനെ സമീപത്തെ ഡിവൈഡറിൽ ആംബുലൻസ് ഇടിച്ചതാണ് അപകടം. മൂന്ന് തവണ മറിഞ്ഞ് ആംബുലൻസ് നിന്നത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഏലിയാമ്മ മരിച്ചു. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ ജോബി, ജിഷ, ആംബുലന്‍സ് ഡ്രൈവര്‍ മേജോ ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.