
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൂമല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രതപാലിക്കണം. നിലവിൽ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്.