ഹരിത വി. കുമാർ തൃശ്ശൂർ ജില്ലാ കളക്ടറായി നിയമിതയായി..

തൃശ്ശൂർ: ഹരിത വി. കുമാർ തൃശ്ശൂർ ജില്ലാ കളക്ടറായി നിയമിതയായി. 2012-ലെ സിവിൽ സർവീസ് പരീക്ഷയിലാണ് ഹരിത ഒന്നാം റാങ്ക് നേടിയത്. ഇപ്പോൾ സംസ്ഥാന ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്.2013 ബാച്ചിലെ സിവിൽ സർവീസ് ഒാഫീസറാണ് പത്തനംതിട്ട സ്വദേശിയായ ഹരിത. പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. വിജയകുമാർ-ചിത്ര ദമ്പതിമാരുടെ മകളാണ്. ആലുവ സ്വദേശി ഡോ. ഷൺഡീവ്‌ ആണ്‌ ഭർത്താവ്‌. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക്. നേടിയ ശേഷമാണ്‌ സിവിൽ സർവീസ് നേടിയത്. ജില്ലാ കളക്ടറായിരുന്ന എസ്. ഷാനവാസ് മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം മിഷൻ ഡയറക്ടറായി പോകുന്ന ഒഴിവിലാണ് ഹരിതയുടെ നിയമനം.

May_2021-2ads-icl-snowview-