
ഇന്ന് ജൂലൈ 8 കേരളം ഞെട്ടലോടെ മാത്രം ഓർക്കാനിടെയുള്ള ചുരുക്കം ദിവസങ്ങളിൽ ഒന്നാണ് ഈ ദിവസം. പെരുമൺ തീവണ്ടീ ദുരന്തത്തിന്റെ 33 ആം ഓർമ്മ ദിനമാണിന്ന്. ബംഗളൂരുവിൽ നിന്ന്കന്യാകുമാരിയിലേക്കുള്ള യാത്രതുടങ്ങിയ ഐലന്റ് എക്സ്പ്രസ്സ് അഷ്മുടിക്കായലിൽ യാത്ര അവസാനിച്ചു. കായലിൽ പതിച്ചപ്പോൾ നഷ്ടമായത് 105 ജീവനുകളാണ്. പെരുമൺ പാലം സാക്ഷിയായ ആ വലിയ ദുരന്തത്തിന്റെ കാരണം മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഇന്നും ഉത്തരമില്ലാ ചോദ്യചിഹ്ന്മായി അവശേഷിക്കുന്നു.