
തൃശ്ശൂർ: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ രണ്ടോ മൂന്നോ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ, ഇരട്ട അക്ക ക്രമീകരണമില്ലാതെ സർവീസ് നടത്താൻ കളക്ടർ അനുമതി നൽകി. ശനി, ഞായർ ഒഴികെ അഞ്ച് ദിവസങ്ങളിൽ സർവീസ് നടത്താം. ബസുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.