
സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതിയോഗമാണ് തീരുമാനമെടുത്തത്. നാളെ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക.