എരുമപ്പെട്ടിയിൽ വഴിയരുകിൽ വെച്ച് കൊവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിൻ്റെ പരാതിയിൽ പൊലീസിൽ അന്വേഷണം ആരംഭിച്ചു…

എരുമപ്പെട്ടിയിൽ വഴിയരുകിൽ വെച്ച് കൊവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിൻ്റെ പരാതിയിൽ പൊലീസിൽ അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് അറിയാതെ നിയമ വിരുദ്ധമായി നടത്തിയ ക്യാമ്പിൽ മുപ്പതോളം പേർ വാക്സിൻ സ്വീകരിച്ചതായി പറയുന്നു. ഒരു ഡോസിന് അന്യായമായി ആയിരം രൂപ ഈടാക്കിയതായും ആരോപണമുണ്ട്. വാക്സിനേഷനെ കുറിച്ച് എരുമപ്പെട്ടി വ്യാപാരി വ്യവസായി ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തൃശൂർ ഡി.എം.ഒയ്ക്ക് പരാതി ലഭിച്ചതിനെ തുടർന്ന് എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ഈ.സുഷമയുടേയും ഹെൽത്ത് ഇൻസ്പെക്ടർ കെ.സുധി എന്നിവരുടേയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയത്. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് കെ. രാജേഷ്കുമാർ ഡി.എം.ഒ ആശുപത്രി സൂപ്രണ്ട് എന്നിവർക്കും എരുമപ്പെട്ടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്

May_2021-2ads-icl-snowview-