ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. അതത് സംസ്ഥാന മുഖ്യമന്ത്രിമാരുടെ ചിത്രവും ഉള്‍പ്പെടുത്താം. ഇത്തരം സംസ്ഥാനങ്ങളില്‍ ബാനറുകള്‍ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം മറ്റേതെങ്കിലും പ്രതിനിധികളുടെ ചിത്രം നല്‍കണമെന്നുമാണ് നിര്‍ദേശം.
നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാന ബി ജെ പി നേതൃത്വം ഉറപ്പാക്കണം. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലും റേഷന്‍ വിതരണം ചെയ്യുന്ന ക്യാരി ബാഗുകളില്‍ താമര ചിഹ്നം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ക്യാരി ബാഗുകളില്‍ താമര ചിഹ്നം പതിക്കുന്നുണ്ടോയെന്ന് എം എല്‍ എമാർ ഉറപ്പാക്കണമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് നിര്‍ദശിച്ചു.