എരുമപ്പെട്ടിയിൽ സ്വകാര്യ വാക്‌സിൻ ക്യാമ്പ് നടന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.സി. സൂപ്രണ്ട് പോലീസിനും ഡി.എം.ഒ. യ്ക്കും പരാതി….

എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ സ്വകാര്യ വാക്‌സിൻ ക്യാമ്പ് നടന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.സി. സൂപ്രണ്ട് പോലീസിനും ഡി.എം.ഒ. യ്ക്കും പരാതി നൽകി. മുപ്പതോളം പേർ വ്യാഴാഴ്ച വാക്‌സിൻ സ്വീകരിച്ചെന്നും ഒരു ഡോസിന് ആയിരം രൂപയാണ് ഈടാക്കിയതെന്നും അറിയുന്നു.

KALYAN-banner_Ads-COMMON-FB-TAG

കോവിഷീൽഡ് വാക്‌സിൻ പണം അടച്ചാൽ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ചിരുന്നു. ബന്ധപ്പെടേണ്ട ഫോൺ നമ്പറും സന്ദേശത്തിലുണ്ടാ യിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ക്യാമ്പ് നടന്നെന്നാണ് പരാതി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയതെന്നാണ് ആരോപണം. സി.എച്ച്.സി. അധികൃതർ ബന്ധപ്പെട്ടപ്പോൾ ആശുപത്രി മാനേജരും സാമൂഹിക മാധ്യമത്തിൽ സന്ദേശം അയച്ച വ്യക്തിയും ഇക്കാര്യമെല്ലാം നിഷേധിച്ചു.

സി.എച്ച്.സി. സൂപ്രണ്ടും ഹെൽത്ത് ഇൻസ്‌പെക്ടറും വാക്‌സിൻ ക്യാമ്പ് നടന്ന സ്ഥലത്ത് വെള്ളിയാഴ്ച പരിശോധന നടത്തി. എന്നാൽ ക്യാമ്പ് നടന്നിട്ടുണ്ടോ, ആരെല്ലാം വാക്‌സിൻ സ്വീകരിച്ചു, ഏത് ആശുപത്രിയുടെ ആംബുലൻസാണ് വന്നത് എന്നീ കാര്യങ്ങളിൽ തെളിവ് ലഭിച്ചില്ല. തുടർന്നാണ് എരുമപ്പെട്ടി പോലീസിനും ഡി.എം.ഒ. യ്ക്കും സൂപ്രണ്ട് ഇ. സുഷമ പരാതി നൽകിയത്.