തൃശൂരിൽ അഭിഭാഷകനെ ഓഫീസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം…

Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശൂരിൽ അഭിഭാഷകനെ ഓഫീസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്നുള്ള ഓഫീസിലെത്തിയാണ് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിൽ നിന്നും ഉടൻ പുറത്ത് കടന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. അക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്നാണ് സൂചന. ദേഹത്ത് പെട്രോളുമായി അഭിഭാഷകൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകി. അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.