
സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എ.എസ്.പി.യായാണ് പൊലീസിൽ സേവനം തുടങ്ങിയത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.