മത്സ്യ വിൽപ്പനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ..

പുന്നയൂർക്കുളം: പാപ്പാളിയിൽ മത്സ്യ വിൽപ്പനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് കുമാരൻപടി ഭാഗത്ത് വീടുകളിൽ മീൻ വിൽക്കുന്നതിനിടെ മാലിക്കുളം അസ്ബാക്കി(37)നാണ് മർദനമേറ്റത്. പരിക്കേറ്റ അസ്ബാക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അസ്ബാക്കിന്റെ സഹോദരന്റെ വീടിനു സമീപത് തമ്പടിക്കുന്ന കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിനു കാരണമെന്ന് പറയുന്നു.പാപ്പാളി സലാമത്ത് റോഡ് സ്വദേശികളായ പുതുവീട്ടിൽ അജ്മൽ (22), തറയിൽ നബീൽ (20) എന്നിവരെയാണ് വടക്കക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.