നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂരിൽ കല്യാണ തിരക്ക്…

uruvayur temple guruvayoor

ഗുരുവായൂർ: നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണങ്ങളുടെ തിരക്ക്. ഞായറാഴ്‌ച 19 കല്യാണങ്ങൾ നടന്നു. തിങ്കളാഴ്‌ച അഞ്ചെണ്ണമുണ്ട്. രാവിലെ അഞ്ച് മുതൽ കല്യാണ മണ്ഡപങ്ങളുണർന്നു. എട്ടരയ്ക്കുള്ളിൽ പത്തെണ്ണം കഴിഞ്ഞു. 11 ആകുമ്പോഴേയ്ക്കും വിവാഹങ്ങൾ അവസാനിച്ചിരുന്നു. ദർശനത്തിനും കല്യാണങ്ങൾക്കുമുള്ള വരികളും കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രിക്കാൻ ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും കൺട്രോൾ റൂം പോലീസുകാരുമുണ്ട്.