ചാലിശ്ശേരി :ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45 കാരൻ അറസ്റ്റിൽ. കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്കടുത്തുള്ള പൂജാരി വളവിനടുത്ത് താമസിക്കുന്ന കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറ്(45)നെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലുടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് പതിനാറുകാരി സഹൃദത്തിലായ പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഇവ സാമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെ തുടർന് പെൺകുട്ടി ആത്മഹത്യ ചെയ്ത് എന്ന് പോലീസ്.
തനിക്ക് 22 വയസാണെന്നും സെൻറ് ആൽബർട്ട്സ് കോളജിലെ വിദ്യാർഥിയാണെന്നുമാണ് ഇയാൾ കുട്ടിയെ ധരിപ്പിച്ചിരുന്നത്. ഇതിനു തെളിവായി ബന്ധുവായ 24കാരൻ്റെ ഫോട്ടോയാണ് ഇയാൾ വിദ്യാർഥിനിക്ക് അയച്ചിരുന്നത്. തൻ്റെ മാതാപിതാക്കൾ ബേങ്ക് ഓഫീസർമാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിപ്പിക്കാനായി അമ്മയാണെന്ന് പറഞ്ഞ് തന്റെ കൂട്ടുകാരിയെക്കൊണ്ട് കുട്ടിയുമായി സംസാരിപ്പിച്ചു. തുടർന്ന് കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ഇയാൾ കുട്ടിയുടെ ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെത്തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ മനസിലാക്കി.