സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി സോമന്‍ നായരാണ് മുഖ്യപ്രതി..

policeman-vehcle-thrissur-vartha-news-kerala-police-viyyur

പാലക്കാട്:- ആലത്തൂര്‍ അണക്കപ്പാറയി ല്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. 2000 ലിറ്റര്‍ വ്യാജ കളള് ഈ ഗോഡൗണില്‍ നിന്ന് തന്നെ കണ്ടെടുത്തു. ഗോഡൗണില്‍ സൂക്ഷിച്ച 420 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 20 കന്നാസ് വെള്ളം ചേര്‍ത്ത സ്പിരിറ്റും പിടിച്ചെടുത്തു. എട്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നു എക്‌സൈസ് സ്‌ക്വാഡ് അറിയിച്ചു. തൃശൂര്‍ സ്വദേശി സോമന്‍ നായരാണ് മുഖ്യപ്രതി. ഇയാള്‍ ഒളിവില്‍ പോയി. സോമന്‍ നായര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.