കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്. 

rain-yellow-alert_thrissur

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്.

തിങ്കളാഴ്‌ച: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്.. ചൊവ്വാഴ്‌ച: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട്… ബുധനാഴ്‌ച: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട്.

തീരമേഖലകളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് 60 കിലോമീറ്റർ വരെ വേഗതയിലാകാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുത് എന്നും മുന്നറിയിപ്പുണ്ട്.