അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു…

പുന്നയൂർക്കുളം: അകലാട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ കളമശ്ശേരി പത്തടിപ്പാലം സ്വദേശി ചെരുവിൽ ജേക്കബ് (35) ആണ് വടക്കേകാട് പോലീസിൽ കീഴടങ്ങിയത്.

ബുധനാഴ്ചയാണ് ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചത്. നിയന്ത്രണം വിട്ട കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ജേക്കബിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള സംശയത്തിലാണ് കാർ പരിശോധിച്ചത്.

May_2021-2ads-icl-snowview-

മാഹിയിൽ നിന്നു മദ്യം വാങ്ങി കൊണ്ടു പോകുന്ന വഴിയാണ് അപകടമുണ്ടാ‍യത്. വാടകയ്ക്ക് എടുത്ത കാറാണ് മദ്യം കടത്താൻ ഉപയോഗിച്ചത്. ഇയാൾ കഞ്ചാവ്, വധശ്രമം എന്നീ കേസുകളിൽ പ്രതിയാണ്.