ഒല്ലൂർ: അഞ്ചേരിയിൽ വീടുകൾ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയിലായി. ഇതോടെ കേസിൽ എട്ടുപേർ പിടിയിലായി. നാലുപേർ ഒളിവിലാണ്. ഒരാഴ്ച മുമ്പാണ് അഞ്ചേരിച്ചിറയിലും കാച്ചേരിയിലുമായി വീടുകൾക്കുനേരെ ആക്രമണം നടന്നത്. പ്രതികളിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരും കാപ്പ പ്രകാരം ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയ വരുമാണ്. അഞ്ചേരി കരുവന്നൂർക്കാരൻ വീട്ടിൽ ദേവൻ (28), തൈക്കാട്ടുശ്ശേരി കിഴക്കേമാട്ടുമ്മൽ അരുൺ (27) എന്നിവരെയാണ് ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.