
തൃശ്ശൂർ: ബ്രേസ്‌ലെറ്റ്, മാല, മോതിരങ്ങൾ. സ്വർണാഭരണ വിഭൂഷിതനായ ഒരാൾ മദ്യലഹരിയിൽ കിടക്കുന്നത് തൃശ്ശൂർ നഗരത്തിലെ റോഡരികിൽ, രാത്രി മഴയും നനഞ്ഞ്. ഏഴരയോടെ ജയ്ഹിന്ദ് മാർക്കറ്റിനടുത്തുള്ള ഈ കാഴ്ച ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് . കുലുക്കിവിളിച്ചിട്ടും ആൾ എണീക്കുന്നില്ല.
തലവഴി കുറച്ചു വെള്ളം ഒഴിച്ചപ്പോൾ കുറച്ച് ബോധം വീണു. ഈസ്റ്റ് പോലീസിന്റെ വാഹനത്തിൽ അടുത്തുള്ള ഒരു ലോഡ്ജിലേക്ക് മാറ്റി. പഴ്‌സിൽ 900 രൂപയും കുറേ കടലാസുകളും, കോഴിക്കോട്ടെ ഒരു ആശുപത്രിയിലെ കുറിപ്പടികളും.
അതിൽ ഒന്നിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആളിനെ ആശുപത്രിയിൽ വച്ചുള്ള പരിചയമാണെന്ന് പറഞ്ഞു, കൂടുതൽ ഒന്നും അറിയില്ലെന്നും. അടുത്തടുത്ത കിടക്കകളിൽ കിടന്നപ്പോൾ നമ്പർ കൊടുത്തതായിരുന്നു. ബോധം വരുമ്പോൾ ഈസ്റ്റ് പോലീസിനെ വിവരം അറിയിക്കാൻ ലോഡ്ജ് അധികൃതർക്ക് നിർദേശം നൽകിയാണ് പോലീസ് മടങ്ങിയത്.