തൃശൂർ ജില്ലയില്‍ നാളെ മുതല്‍ ഒരാഴ്ചയ്ക്ക് നിയന്ത്രണം കടുപ്പിക്കും..

തൃശൂർ ജില്ലയില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്കുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കി. പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ ബി സി ഡി വിഭാഗം എന്ന് തിരിച്ചാണ് ജൂൺ 24 വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക. ഇതുപ്രകാരം തൃശൂർ ജില്ലയിലെ പലയിടത്തും കടുത്ത നിയന്ത്രണങ്ങളുടെ പരിധിയിൽ വരും.

ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള എ വിഭാഗം, ടിപിആർ എട്ടിനും പതിനാറിനും ഇടയിലുള്ള ബി വിഭാഗം, പതിനാറിനും ഇരുപത്തിനാലിനും ഇടയിൽ ടിപിആർ ഉള്ള സി വിഭാഗം, ടിപിആർ ഇരുപത്തിനാലു ശതമാനത്തിലും മുകളിലുള്ള ഡി വിഭാഗം എന്ന നിലയിലായിരിക്കും ജൂൺ 24 വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.

ടി.പി.ആര്‍ (Test positivity rate) 31.28 ശതമാനമുള്ള വലപ്പാട് പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം. 18 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. 53 തദ്ദേശസ്ഥാപന പരിധിയില്‍ ഭാഗിക ലോക്ക്ഡൗണ്‍ 19 തദ്ദേശ സ്ഥാപന പരിധിയില്‍ സാധാരണ നിലയില്‍.

thrissur tpr

SNOW VIEW