ഇന്ത്യയിൽ ഡെല്‍റ്റപ്ലസ് വകഭേദം : കേരളമടക്കം 3 മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്….

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം വിറ്റ് മാറുമ്പോഴേക്കും ആശങ്കയുടെ വകഭേദമെന്ന് സർക്കാർ വിശേഷപ്പിച്ചിരിക്കുന്ന ഡെൽറ്റ പ്ലസ്. നാൽപതിലധികം കേസുകൾ കണ്ടെത്തി. മഹാരാഷ്ട്രയിൽ 21, മധ്യപ്രദേശിൽ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കർണാടകയിൽ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലിയ തോതിൽ രോഗ വ്യാപനത്തിനും മരണങ്ങൾക്കും ഇടയാക്കിയത് ഡെൽറ്റ വകഭേദമായിരുന്നു.

ഡെൽറ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ രൂപമാറ്റം ഈ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

കേസുകൾ ഉള്ള പ്രദേശങ്ങളിൽ മുൻഗണന നൽകി വാക്സിനേഷൻ നടത്തുക. ആൾക്കൂട്ട നിയന്ത്രണം കർശനമായി നടപ്പാക്കുക, വകഭേദം കണ്ടെത്തിയവരുടെ റൂട്ട് മാപ്പ്, വാക്സിനേഷൻ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം ശേഖരിച്ചുവരികയാണ്. തുടങ്ങിയ നിർദേശങ്ങൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.