
ആൽക്കൂട്ടങ്ങൾ നിയന്ത്രിക്കണമെന്ന നിർദേശമുണ്ടെങ്കിലും മണ്ണുത്തി പറവട്ടാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ തിരക്ക്. ഇന്ന് രാവിലെ വാക്സിനെടുക്കാനെത്തിയ വരുടെ തിരക്ക് കണ്ട് ഇത് വഴിയുള്ള യാത്രക്കാരും അമ്പരന്നു. സാമൂഹ്യ അകലം പാലിക്കണമെന്നുമുള്ള നിർദേശങ്ങളുണ്ടെങ്കിലും ഇതൊന്നും തിരക്കിൽ നടക്കുന്നില്ല. തിരക്കേറിയിട്ടും നിയന്ത്രിക്കാൻ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആക്ഷേപമുണ്ട്.