ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി..

rest in peacer dead death lady women

തിരുവനന്തപുരം നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.മരണകാരണം വ്യക്തമായിട്ടില്ല.

ഇന്ന് പുലര്‍ച്ചയോടെ വീടിനുള്ളിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. മനോജ് പുലര്‍ച്ചെ ഒന്നരയോടെയും ഭാര്യയും മകളും മൂന്നരയോടെയുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.