
സ്വകാര്യ ബസ് സർവീസുകൾ ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ തീരുമാനമായി. തുടർന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. ശനിയും ഞായറും സർവീസ് അനുവദിക്കില്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഇതുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ജൂൺ 18ന് ഒറ്റ അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ അക്ക നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്.