
പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമായത്. ഹൃദയാഘാതത്തെ തുടർന്ന് സുന്ദരിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ രാത്രി പന്ത്രണ്ട് മണിയോടെ സുന്ദരി മരിച്ചു. രാത്രി മൃതദേഹം കൊണ്ടു പോവാൻ ബുദ്ധിമുട്ടുള്ളതിനാൽ മോർച്ചറിയിൽ സൂക്ഷിയ്ക്കുകയായിരുന്നു.
സാധാരണ എട്ടുമണിയോടെയാണ് മോർച്ചറിയിൽ നിന്നും മൃതദേഹം വിട്ടു നൽകുക. എന്നാൽ പുലർച്ചെ അഞ്ചു മണിയ്ക്ക് തന്നെ മൃതദേഹം കൊണ്ടുപോവാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദ്ദേശിച്ചു രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ മൃതദേഹത്തിന്റെ മൂക്കിൽ പ്ലാസ്റ്റർ ഒട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ അത് മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് ആണ് മൃതദേഹം എലി കരണ്ടതായി കണ്ടെത്തിയത്. എന്നാൽ സംഭവം ഒറ്റപ്പെട്ടതാണെന്നും ഇങ്ങനെയുണ്ടായതിൽ ദു:ഖമുണ്ടെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതർ ക്കെതിരെ ബന്ധുക്കൾ പരാതി നൽകി.