
കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായും സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
* എല്ലാ പരീക്ഷകൾക്കും അനുമദി. വിനോദ സഞ്ചാരം. * ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനം അനുവദിക്കില്ല. * മാളുകൾക്ക് പ്രവർത്തനാനുമതി ഇല്ല.
എല്ലാ ബുധനഴ്ചകളിലും തദ്ധേസ സ്ഥാപനങ്ങൾ യോഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. * ഇതനുസരിച്ച് പ്രാദേശിക തീരുമാനം കൈകൊള്ളാം
ജൂണ്‍ 17 മുതല്‍ പൊതുഗാതാഗതം അനുവദിക്കും ബാങ്കുകള്‍ മൂന്ന് ദിവസം മാത്രം. * വിവാഹം, ചടങ്ങുകള്‍ 20 വരെ മാത്രം. * പലവജ്ഞന കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. * ബാറുകളും, ബിവറേജ് ഔട്ടലറ്റുകളും തുറന്ന് പ്രവർത്തിക്കും (ബെവ്‌കൊ, ബാറുകൾക്ക് അനുമതി. രാവിലെ 9 മുതൽ 7 വരെ ടോക്കൺ നൽകും. ). * ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ. * റെസ്റ്റോറന്റുകളിൽ ഇരുന്ന കഴിക്കാൻ അനുമതിയില്ല. *അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.
* ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ എന്നിവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 % ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. * സെക്രട്ടേറിയേറ്റിൽ നിലവിലേത് പോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം.