പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയും നടപടികളും തുടരുന്നു…

തൃശൂരില്‍ നിന്ന് മുറിച്ച് മാറ്റിയ തേക്ക് മരങ്ങള്‍ പാലക്കാട്ടെ മില്ലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. മരംകൊള്ളയെ കുറിച്ച് സമഗ്ര അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് തേക്ക് തടികള്‍ കണ്ടെത്തിയത്.
പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ച് മാറ്റാനുള്ള സര്‍ക്കാരിന്റെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയും നടപടികളും തുടരുന്നു. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി പട്ടിക്കാട് മേഖലകളിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡ് നടക്കുന്നത്. മച്ചാട് നിന്നാണ് മരം മുറിച്ച് കടത്തിയത്. സംഘത്തിന്റെ പരിശോധന തുടരുകയാണ്. തൃശൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.