
തൃശ്ശൂർ: പച്ചക്കറിക്കടകളിൽ കൂടുതൽ വില വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇൻസ്പെക്ടർമാരും 26 കടകളിൽ പരിശോധന നടത്തി. എല്ലാ കടക്കാരോടും വിൽപ്പനവില ജനങ്ങൾക്ക് കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 11 കടകൾ കണ്ടെത്തി. ക്രമക്കേടുകൾ നടത്തിയവർക്കെതിരേ നടപടികൾ സ്വീകരിച്ചു.
വ്യത്യസ്ത ഗുണനിലവാരം പുലർത്തുന്നവ, മാനദണ്ഡങ്ങൾക്കനുസൃതമായി വിൽപ്പനവില, പ്രദർശന രീതി എന്നിങ്ങനെ ക്രമീകരിച്ച് വിൽപ്പന നടത്തുന്നതിന് കർശന നിർദേശം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ പൊതുവിപണിയിൽ നടത്തുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ അറിയിച്ചു. പൊതുജനങ്ങൾക്കും പരാതികൾ താലൂക്ക് സപ്ലൈ ഓഫീസറെ നേരിട്ട് വിളിച്ചറിയിക്കാം. (ഫോൺ – 8281509178)