ജനങ്ങളെ ആശങ്കയിലാക്കി തൃശൂരിന്റെ ആകാശത്ത് വട്ടമിട്ട് ഹെലികോപ്റ്ററുകളുടെ കറക്കം…

ജനങ്ങളെ ആശങ്കയിലാക്കി തൃശൂരിന്റെ ആകാശത്ത് വട്ടമിട്ട് ഹെലികോപ്റ്ററുകളുടെ കറക്കം. വിവരം ശ്രദ്ധയിൽപ്പെട്ട പോലീസും പരക്കം പാച്ചിലിലായി. അന്വേഷണത്തി നൊടുവിൽ കാര്യമറിഞ്ഞപ്പോൾ ആശ്വാസം. കഴിഞ്ഞ ദിവസമാണ് ആശങ്കയിലാക്കിയ സംഭാവമുണ്ടായത്. ഹെലികോപ്റ്ററുകൾ വട്ടം കറങ്ങുന്നു. ഒന്നല്ല, നാലെണ്ണം. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളും അനക്കവുമില്ലാത്ത നഗരത്തിന്റെ മുകളിൽ ഹെലികോപ്റ്ററുകൾ പറന്നു തുടങ്ങിയതോടെ ആളുകളും പരിഭ്രാന്തിയിലായി.

thrissur district

ആശങ്കയിലായ ആളുകളിൽ ചിലർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പഞ്ഞു മറ്റു ചിലർ മാധ്യമസ്ഥാപനങ്ങളിലേക്ക് വിളിക്കുകയാണ് ചെയ്തത്. വിളിയെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. നേവിയുടെ പരിശീലന പറക്കൽ ഉണ്ട് അതാണോ എന്ന് അന്വേഷിച്ചു അതല്ലെന്നറിഞ്ഞപ്പോൾ നഗരത്തിൽ ഹെലികോപ്റ്റർ സ്വന്തമായുള്ള ബിസിനസുകാരെ വിളിച്ച് ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്. ജില്ലയിലെ വൻ വ്യവസായികളും ബിസിനസുകാരുമായ നാലഞ്ചുപേർക്ക് സ്വന്തമായി ഹെലികോപ്റ്ററും ചെറുവിമാനവും ഒക്കെയുണ്ട്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രകൾ തടസപ്പെട്ടതാണ് ഇതിന് കാരണം.

ഹെലികോപ്റ്ററും ഒരു യന്ത്രം മാത്രമാണല്ലോ. കുറേ ദിവസങ്ങൾ തുടർച്ചയായി പ്രവർത്തിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കാം. ചിലപ്പോൾ ബാറ്ററിക്ക് പ്രശ്നങ്ങളും ഉണ്ടാകാം. അതുകൊണ്ടാണ് ഇടയ്ക്കിടെ ഹെലികോപ്റ്റർ ഒന്നു പറത്തി നോക്കുന്നത്.വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ബോബി ചെമ്മണ്ണൂർ, കല്യാൺ ഗ്രൂപ്പ് എന്നിവർക്കൊക്കെ തൃശൂരിൽ ഹെലികോപ്റ്ററുകളുണ്ട്. ഇത് നഗരത്തിനു മുകളിലൂടെ പറക്കുന്നത് തൃശൂരുകാർക്ക് പുതുമയുമല്ല. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന സമയത്ത് ആകാശത്തിന് മുകളിൽ കൂടി തലങ്ങും വിലങ്ങും ഹെലികോപ്റ്ററുകൾ വട്ടം കറങ്ങിയതാണ് തൃശൂരുകാരെ ആശയക്കുഴപ്പത്തി ലാക്കിയത്.