ബി.ജെ.പിയെ ഇല്ലാതാക്കാന്‍ സി.പി.എം പലതവണ പരിശ്രമിച്ചിട്ടുണ്ട്…!!!!ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ബി.ജെ.പിക്കെതിരെ ഒരു തെളിവുമില്ലാത്ത കേസിലേക്കാണ് വലിച്ചിഴക്കുന്നതെന്നും എം.ടി രമേശ് ആരോപിച്ചു. അതിനെ ഞങ്ങള്‍ നിയമപരമായി തന്നെ നേരിടും.
എന്തെങ്കിലും ഒരു തെളിവ് ഈ കേസില്‍ ഇന്നേവരെ ബി.ജെ.പിക്കെതിരെ ഹാജരാക്കാന്‍ സര്‍ക്കാരിനോ പൊലീസിനോ സാധിച്ചിട്ടുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഖിലേന്ത്യാ അധ്യക്ഷനെ കാണുന്നതില്‍ ഞങ്ങള്‍ക്ക് പുതുമയില്ല. നിങ്ങള്‍ക്ക് പുതുമയുണ്ടാകും അത് ബി.ജെ.പിയുടെ വിഷയമല്ല. ബി.ജെ.പിക്കെതിരെ കള്ളക്കഥകള്‍ മെനയുന്നത് ഇതാദ്യമായല്ല. ബി.ജെ.പിയെ ഇല്ലാതാക്കാന്‍ സി.പി.എം പലതവണ പരിശ്രമിച്ചിട്ടുണ്ട്. എന്നിട്ടൊന്നും ഈ പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇനി എത്ര ശ്രമിച്ചാലും ബി.ജെ.പിയെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനോ സി.പി.എമ്മിനോ സാധിക്കില്ല’ -എം.ടി രമേശ് പറഞ്ഞു.