
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവച്ച കെ. എസ്. ആർ. ടി. സി സർവീസുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. കൂടുതൽ യാത്രക്കാരുള്ള മേഖലകളിലേക്കാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. ടിക്കറ്റുകൾ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും. എന്നാൽ ജുണ് 16 വരെ ലോക്ഡൗണ്‍ നീട്ടിയ സർക്കാർ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുന്നതിനെതിരേ ആരോഗ്യവകുപ്പ് അതൃപ്തി അറിയിച്ചിട്ടുണ്ട്. പൊതുഗതാഗതം തുടങ്ങിയാൽ രോഗവ്യാപനം വീണ്ടുമുണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്. അത്യാവശ്യക്കാർ മാത്രം പൊതുഗതാഗതം ഉപയോഗിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. സാമൂഹിക അകലം ഉറപ്പാക്കാൻ ബസുകളിലെ സീറ്റുകളിൽ ഇരുന്നുള്ള യാത്രകളെ ആദ്യഘട്ടത്തിൽ അനുവദിക്കൂ.