
തൃശൂർ: കുതിരാൻ തുരങ്കപാത നിർമ്മാണത്തിൽ ചില പോരായ്മകൾ ഉണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാരിനെ കബളിപ്പിക്കാൻ ഇനി ദേശീയപാത് അതോറിറ്റിയെ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കുതിരാൻ തുരങ്കപാത സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിമാരുടെ പ്രതികരണം. പുതിയ സര്‍ക്കാര്‍ വന്ന ശേഷം തുരങ്കപാതയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചിരുന്നു. സ്ഥലം എം.എല്‍.എയും റവന്യൂ മന്ത്രിയും കൂടിയായ കെ രാജനുമായി ചര്‍ച്ച ചെയ്തിരുന്നു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച അടിയന്തര യോഗം വിളിച്ചു. അടിയന്തരമായി ഒരു തുരങ്കമെങ്കിലും തുറന്നുകൊടുക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. അതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.