മൂന്ന് കിലോ കഞ്ചാവുമായി അറസ്റ്റിൽ, മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു..

ചാവക്കാട്: പുന്നയിലെ വീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസിനെ കണ്ട് മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു. പുന്ന പേരകം വൈശ്യംവീട്ടിൽ ഷക്കീറി (27)നെയാണ് അറസ്റ്റുചെയ്തത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ഷാമിൽ (36) ആണ് ഓടിരക്ഷപ്പെട്ടത്. ഷാമിലിന്റെ പുന്നയിലെ വീട്ടിൽ കഞ്ചാവ് ചെറുപൊതികളാക്കുന്നതിനിടെയാണ് രഹസ്യവിവരം ലഭിച്ച് പോലീസ് എത്തിയത്.