
ജില്ലയിലെ മന്ത്രിമാരുടെയും എം.എൽ.എ, കളക്ടർ, മേയർ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തൃശൂരിലെ ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തീരുമാനം അയത്. ചൊവ്വാഴ്ച മുതൽ ശക്തൻ മാർക്കറ്റ് തുറക്കും.
1- കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുലർച്ചെ ഒന്ന് മുതൽ രാവിലെ എട്ട് വരെ വരെ മൊത്തവ്യാപര കടകൾക്കും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ചില്ലറ വ്യപാരശാലകൾ പ്രവർത്തിക്കാനുമാണ് അനുമതി. 2- മാർക്കറ്റിലെ മീൻ, ഇറച്ചി കടകൾ തിങ്കൾ, ബുധൻ ശനി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കണം. 3- നാളെ വ്യാപാരികൾക്കും തൊഴിലാളികൾക്കും ആന്റിജൻ പരിശോധന നടത്തും.4- നഗരത്തിലെ മറ്റ് മാർക്കറ്റുകളായ അരിയങ്ങാടി, നായരങ്ങാടി, ജയ്ഹിന്ദ് തുടങ്ങിയ ചൊവ്വാഴ്ച മുതൽ തുറക്കും. 5- കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യാപാരി സംഘടനകൾക്ക് യോഗം നിർദ്ദേശം നൽകി. ആഴ്ചകളായി കടകൾ അടച്ചിട്ടതിനെ തുടർന്ന് വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. വ്യാപാരികൾ പ്രതിഷേധത്തിലുമെത്തിയിരുന്നു. ഇതേ തുടർന്നാണ് മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര യോഗം ചേർന്നത്.