ശക്തൻ മാർക്കറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ…

തൃശ്ശൂർ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തൃശ്ശൂർ ശക്തൻ മാർക്കറ്റ് പൂർണമായി അടച്ചിട്ടിരിക്കുന്നതിൽ വ്യാപാരികൾ പ്രതിഷേധത്തിന് ഒരുങ്ങുന്നു . കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ശക്തൻ മാർക്കറ്റ് ഇല്ലാത്തതിനാൽ പച്ചക്കറിക്കും മറ്റും വിപണിയിൽ വില കൂടുതൽ ആയി വരുന്നു എന്നും ചെറു വ്യാപാരികൾ പറയുന്നു. മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും കടുത്ത ദുരിതത്തിൽ ആണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു അവശ്യ സാധനങ്ങൾ വിപണി വിപണനം ചെയ്യുന്ന മാർക്കറ്റ് പൂർണമായി അകറ്റി നിർത്തുന്നത് ന്യായീകരിക്കാനാവില്ല. ഇതിൻ്റെ ഭാഗമായി ഇന്ന് (ശനിയാഴ്ച) ശക്തൻതമ്പുരാൻ ജില്ലാ പ്രസിഡൻറ് അബ്ദുൽ ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ ആർ വിനോദ് കുമാർ എന്നിവർ ഉപവസിക്കും രോഗവ്യാപനം അതോ അനുസൃതമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് മാർക്കറ്റ് തുറന്നു പ്രവർത്തിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.